കാഞ്ചിയാർ തൊപ്പിപ്പാള എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ 30-ാം വാർഷികം നടന്നു
കാഞ്ചിയാർ തൊപ്പിപ്പാള എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ 30-ാം വാർഷികം നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. ബിനു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.സാധരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങ ഹൈടെക് ആക്കാൻ സർക്കാർ 1000 കോടി രൂപയാണ് ചിലവിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. ബിനു പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇത്രയും ചിട്ടയോടെ കാര്യങ്ങൾ നടത്തുന്ന ഒരു കാലം ഉണ്ടായിട്ടില്ല. എസ് എൻ സ്കൂളിന് സർക്കാർ അംഗീകാര ലഭിക്കാൻ ശ്രമിക്കുമെന്നു കെടി ബിനു പറഞ്ഞു.തൊപ്പിപ്പാള എസ് എൻ സ്കൂളിലെ കുരുന്നുകളുടെ കലാപരിപാടികൾ ഏതൊരാളെയും ആനന്ദിപ്പിക്കുന്നതായി മാറി.
പഠനത്തിലും പാഠ്യേതര വിഷയത്തിലും ഒട്ടും പിന്നിലല്ല എസ് എൻ സ്കൂളിലെ കുട്ടികളെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്. ഓരോരുത്തരും അവരവരുടെ കഴിവിന് അനുസരിച്ചുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ കെ എസ് ബിജു , പ്രിൻസിപ്പാൾ എ വി ആൻ്റണി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ തങ്കമണി സുരേന്ദ്രൻ, പി ടി എ പ്രസിഡൻ്റ് എൻ വി രാജു, വി വി ഷാജി, പ്രിയ ബിജു , പാർവണാ അഭിലാഷ് എന്നിവർ സംസാരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അസിസ്റ്റൻറ് എൻക്വയറി കമ്മീഷണറുമായ അപർണ്ണ സലിമിനെ ചടങ്ങിൽ ആദരിച്ചു.