പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ 3 പേർക്ക് 90 വർഷം കഠിനതടവ്

ഇടുക്കി പൂപ്പാറ കൂട്ട ബലാത്സംഗ കേസിൽ പ്രതികൾക്ക് 90 വർഷം കഠിന തടവ്.പൂപ്പാറ സ്വദേശികളായ സുഗന്ദ്, ശിവകുമാർ, സാമുവൽ എന്നിവർക്കാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സൊ കോടതി കഠിന തടവ് വിധിച്ചത്.കേസിലെ ആറു പ്രതികളിൽ ഒരാളെ വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത രണ്ട് പേരുടെ കേസ് തൊടുപുഴ കോടതി കോടതിയിലാണ്.2022 മെയ് മാസമാണ് സംഭവം. ഇടുക്കി പൂപ്പാറയിൽ സുഹൃത്തുമൊത്ത് തേയിലക്കാട്ടിലേക്ക് പോകവെ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പൂപ്പാറ സ്വദേശികളായ സുഗന്ദ് , ശിവകുമാർ, സാമുവൽ എന്നിവരും ഇതര സംസ്ഥാന സ്വദേശികളായ പ്രായ പൂർത്തിയാകാത്ത രണ്ടുപേരും ചേർന്ന് അതിക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതികൾക്ക് ദേവികുളം കോടതി വിവിധ വകുപ്പുകളിലായി 90 വർഷം കഠിന തടവ് വിധിച്ചു.നാലു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ജഡ്ജ് സിറാജുദീൻ പി എ ആണ് വിധി പ്രസ്താവിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതികൾ എട്ട് മാസം കൂടി തടവ് അനുഭവിയ്ക്കണം. പിഴ തുക പെൺകുട്ടിക്ക് കൈമാറാനും കോടതി വിധിച്ചു. ആറു പ്രതികൾ ഉള്ള കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്കുള്ള ശിക്ഷയാണ് ദേവികുളം കോടതി വിധിച്ചത്. നാലാം പ്രതിയെ വെറുതെ വിട്ടു. പ്രായ പൂർത്തിയാകാത്ത രണ്ട് പ്രതികളുടെ കേസ് തൊടുപുഴ കോടതിയിലാണ്.