കട്ടപ്പന നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ വലിയ പെരുന്നാൾ നടന്നു. വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് ഫാ. ബഹനാൻ കോരുത് മുഖ്യകാർമ്മികത്വം വഹിച്ചു.
ഡിസംബർ 31 നാണ് നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിലെ വലിയ പെരുന്നാളിന് കൊടിയേറിയത്. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, പ്രത്യേക പ്രാർത്ഥനകൾ എന്നിവ ദേ വാലയത്തിൽ നടന്നു. ജനുവരി രണ്ടാം തീയതി വിശുദ്ധ കുർബ്ബാനക്ക് ശേഷം പിതൃസ്മൃതി എന്ന പേരിൽ സെമിത്തേരിയിൽ പ്രത്യേക ധൂപ പ്രാർത്ഥനയും ഒരുക്കിയിരുന്നു. ജനുവരി മൂന്നാം തീയതി ആദ്യഫല ശേഖരണം, സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, ആശിർവ്വാദം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. പെരുന്നാളിൻ്റെ പ്രധാന ദിവസത്തിൽ രാവിലെ 7.15ന് പ്രഭാത നമസ്കാരം ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് ഫാ. ബഹനാൻ കോരുത് മുഖ്യ കാർമ്മികത്വം വഹിച്ചു.ഫാ. മാത്യു ജോൺ, ഫാ. പി.എം തോമസ് എന്നിവർ സഹകാർമികരായിരുന്നു. കുർബ്ബാനക്ക് ശേഷം പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം, ആശിർവ്വാദം, നേർച്ചവിളമ്പ്, ആദ്യഫല ലേലം എന്നിവ നടന്നു. പെരുന്നാൾ പരിപാടികൾക്ക് വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കൈസ്ഥാനി ജേക്കബ് കുര്യൻ കൊച്ചേരിൽ, സെക്രട്ടറി ഡാനി ദാനിയേൽ എന്നിവർ നേതൃത്വം നൽകി. ജനുവരി ഏഴാം തീയതി വിശുദ്ധ കുർബ്ബാനക്കും, ഭക്ത സംഘടനകളുടെ വാർഷികത്തിനും ശേഷം കൊടിയിറക്കോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.