വണ്ടിപ്പെരിയാർ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യ പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമ സമിതി ; പീരുമേട് ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയിൽ പ്രതിഷേധിച്ചും പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുമാണ് പട്ടികജാതി ക്ഷേമ സമിതി പീരുമേട് ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാർ ചുരക്കുളം കവലയിൽ നിന്നുമാരംഭിച്ച പ്രതിഷേധ റാലി ടൗൺ ചുറ്റി പഞ്ചായത്ത് ബസ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ PKS പീരുമേട് ഏരിയാ പ്രസിഡന്റ് R ദിനേശൻ അധ്യക്ഷനായിരുന്നു. PKS സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ MP യുമായിരുന്ന അഡ്വ: സോമപ്രസാദ് പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു.
PKS സംസ്ഥാനക്കമ്മറ്റിയംഗം ആർ സെൽവത്തായി ജില്ലാ സെക്രട്ടറി KG സത്യൻ, PKS പീരുമേട് ഏരിയാ സെക്രട്ടറി ചെല്ലദുരൈ, DC മെമ്പർമാരായ B P സുരേഷ്,MC സുരേഷ്, അഡ്വ: രത്തൻ, വിജയലക്ഷ്മി തുടങ്ങിയവർ പൊതുസമ്മേളത്തിൽ പ്രസംഗിച്ചു. PK S പീരുമേട് ഏരിയാ ക്കമ്മറ്റിയിൽ നിന്നും നിരവധി പ്രവർത്തകർ പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.






