കട്ടപ്പന ടൗൺഷിപ്പ് : നടപടികൾ വേഗത്തിലാക്കുന്നതിന് സർവേ ടീമിനെ നിയോഗിച്ചു

Nov 11, 2023 - 17:40
 0
കട്ടപ്പന ടൗൺഷിപ്പ്  : നടപടികൾ വേഗത്തിലാക്കുന്നതിന് സർവേ ടീമിനെ നിയോഗിച്ചു
This is the title of the web page

കട്ടപ്പന ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർവേ ടീമിനെ നിയോഗിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ അറിയിച്ചു. നിർദിഷ്ട സൈറ്റ് സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി നിയോഗിക്കപ്പെട്ടിട്ടുള്ള സർവേ ടീം അംഗങ്ങൾ, കട്ടപ്പന ലാൻഡ് അക്യുസിഷൻ തഹസിൽദാർ എന്നിവരുമായി മന്ത്രി വിശദമായ ചർച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സർവേ രേഖകളിൽ ടൗൺഷിപ്പായി രേഖപ്പെടുത്തിയത്കാരണം ദീർഘകാലമായി പതിവ് നടപടികൾ തടസ്സപ്പെട്ടുകിടന്ന സ്ഥലങ്ങളിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയം പട്ടയമിഷന്റെ ഭാഗമായി സർക്കാർ പരിഗണിച്ചിരുന്നതാണ്. റവന്യൂ റെക്കോർഡുകളുടെ പരിശോധനയും ആധുനിക സർവേ സംവിധാനമായ ആർ ടി കെ മെഷീൻ ഉപയോഗിച്ചുള്ള സർവേ നടപടികളും ആരംഭിച്ചു കഴിഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

3 ബ്ലോക്കുകളായി ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് നിലവിൽ 2 ബ്ലോക്കുകളുടെ സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്. 359 കൈവശഭൂമികൾ സർവേ ചെയ്തു കഴിഞ്ഞു. 219 കൈവശങ്ങളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നവംബർ മാസത്തിൽ തന്നെ അവ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്ന് ചെയിൻ, കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ, ചെങ്കുളം ഡാമിന്റെ 30 ചെയിൻ എന്നീ പ്രദേശങ്ങളിലെ കൈവശക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നൽകിയ നിർദേശപ്രകാരം സർവേ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇടുക്കി കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം എന്നീ വില്ലേജുകളിലെ പതിവ് നടപടികൾ തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow