രണ്ട് കിലോ തൂക്കം വരുന്ന ആന കൊമ്പുകളുമായി രണ്ട് പേരെ പീരുമേട് പരുന്തുംപാറയിൽ നിന്ന് വനം വകുപ്പ് പിടികൂടി
രണ്ട് കിലോ തൂക്കം വരുന്ന ആന കൊമ്പുകളുമായി രണ്ട് പേരെ പീരുമേട് പരുന്തുംപാറയിൽ നിന്ന് വനം വകുപ്പ് പിടികൂടി.
വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്,പരുന്തുംപാറ ഗ്രാബി സ്വദേശി വിഷ്ണു എന്നിവരെയാണ് വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയിൽ അറസ്റ്റ് ചെയ്തത്.
വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ച കാലമായി നടത്തിവന്നിരുന്ന പരിശോധനക്ക് ഒടുവിലാണ് പീരുമേട് പരുന്തും പാറയിൽ വച്ച് രണ്ട് കിലോ തൂക്കം വരുന്ന ആന കൊമ്പുകളുമായി രണ്ട് പേർ പിടിയിലാക്കുന്നത് .
മുണ്ടക്കയം ഫ്ളയിംഗ് സക്വാഡ്, മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത് .
ഇനിയും കൂടുതൽ പേർ ഇതിൽ ഉൾപെട്ടിട്ടുള്ളതായും അന്വേഷണം വരു ദിവസങ്ങളിൽ തുടരുമെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു. പീരുമേട് പരുന്തും പാറ ഉൾപെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടന്നും മേഖല കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു. പിടികൂടിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.