സാരിയുടെ ഉടമയെ കണ്ടെത്തിയാൽ 3000 രൂപ പ്രതിഫലം ;മൂന്നാർ ഗ്രാമപഞ്ചായത്ത്

വഴിയരുകിൽ തള്ളിയ മാലിന്യ സഞ്ചിയിൽ നിന്ന് സാരി

Jun 6, 2023 - 10:48
Jun 6, 2023 - 10:49
 0
This is the title of the web page

വഴിയരുകിൽ തള്ളിയ മാലിന്യ സഞ്ചിയിൽ നിന്ന് കിട്ടിയ സാരിയുടെ ഉടമസ്ഥതയെ അന്വേഷിക്കുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്ത്. സാരിയുടെ ഉടമയാകും മാലിന്യം നിക്ഷേപിച്ചത് എന്നാണ് കരുതുന്നത്.
'മാലിന്യം തള്ളിയ ഈ സാരിയുടെ ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3000 രൂപ പാരിതോഷികം ' എന്നാണ് സാരി പ്രദർശിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പതിപ്പിച്ചത്. മൂന്നാർ പഞ്ചായത്ത് സെക്രട്ടറി എൻ.കെ.സഹജനാണ്  സാരിയുടെ ഉടമയെയും മാലിന്യം തള്ളിയവരെയും കണ്ടെത്താൻ വ്യത്യസ്ത രീതി പരീക്ഷിച്ചത്.

കഴിഞ്ഞദിവസം രാവിലെ മാലിന്യം ശേഖരിക്കാൻ എത്തിയ ശുചീകരണ തൊഴിലാളികൾ ആണ് മൂന്നാർ അമ്പലം റോഡിൽ പാതയോരത്ത് ചാക്കിൽ കിട്ടിയ തരം തിരിക്കാത്ത മാലിന്യങ്ങൾ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചാക്കിൽ സാരി കണ്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനവാസം കുറഞ്ഞ മേഖലയായതിനാൽ സാരിയുടെ ഉടമയെ കണ്ടെത്താൻ കഴിയുമെന്ന ധാരണയിൽ സാരി പാതയോരത്ത് വലിച്ചുകെട്ടി. അതിൽ, സാരിയുടെ ഉടമയെ കണ്ടെത്തുന്ന വർക്ക് 3000 രൂപ പാരിതോഷികം നൽകുമെന്ന അറിയിപ്പോടുകൂടിയ നോട്ടീസും പതിച്ചു.പഞ്ചായത്തിലെ വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തരംതിരിച്ച മാലിന്യങ്ങൾ ദിവസവും ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്നുണ്ട്.  തരം തിരിക്കാതെ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന നടപടികൾ പഞ്ചായത്ത് കർശനമായി നടപ്പാക്കി വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow