കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് അനിത, വസന്തമാല എന്നിവർക്കാണ് പരിക്കേറ്റത് രാവിലെ 8 മണിയോടുകൂടിയായിരുന്നു സംഭവം. തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത് കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.



