ടൈൽ ഒട്ടിക്കുന്ന പശയുമായി വന്ന ലോറി പുളിയന്മല ഹിൽടോപ്പിന് സമീപം 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.നാമക്കല്ലിൽ നിന്നും ലോഡുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ടൈൽ ഒട്ടിക്കുന്ന പശയുമായി വന്ന ലോറി പുളിയന്മല ഹിൽടോപ്പിന് സമീപം 200 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.നാമക്കല്ലിൽ നിന്നും ലോഡുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ പതിനൊന്നരയോടെയാണ് സംഭവം.പുളിയന്മല ഹിൽടോപ്പിൽ സമീപത്തെ കൊടും വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.ലോറി ഡ്രൈവറെ പരിക്കുകളോടെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോട്ടത്തിൽ നിന്ന മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്.സമീപത്തേ വീട്ട് മുറ്റത്ത് നിന്നയാൾ ഓടിമാറിയപ്പോൾ വീണ് നിസ്സാര പരിക്ക് പറ്റുകയും ചെയ്തു.
കട്ടപ്പനയിൽ നിന്നും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും ലോറി വീണ്ടും താഴേക്ക് പോകാതെ വടം കെട്ടി നിർത്തുകയും ചെയ്തു തുടർന്ന് ക്രയിൻ ഉപയോഗിച്ച് വാഹനം റോഡിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട ക്രൈയിൻ ഈ വളവിൽ മറിഞ്ഞിരുന്നു.