തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ: ഡിവിനാമോൾക്ക് സ്വർണ്ണം, ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത

Oct 26, 2025 - 10:53
 0
തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ: ഡിവിനാമോൾക്ക് സ്വർണ്ണം, ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത
This is the title of the web page

കട്ടപ്പന: സംസ്ഥാന അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കട്ടപ്പനയിലെ സഹോദരിമാർ. കട്ടപ്പന ഓക്‌സീലിയം സ്കൂളിലെ വിദ്യാർഥിനികളായ ഡിവിനാമോൾ തോമസും ഡിയോണ തോമസുമാണ് സംസ്ഥാന തലത്തിൽ നേട്ടം കൈവരിച്ചത്.

സ്റ്റേറ്റ് അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ വിഭാഗത്തിൽ അണ്ടർ 41 ഇനത്തിൽ മികച്ച പോരാട്ടത്തിലൂടെ ഡിവിനാമോൾ തോമസ് സ്വർണ്ണ മെഡൽ നേടി. ഈ നേട്ടത്തോടെ ഡിവിനാമോൾ വരാനിരിക്കുന്ന ദേശീയ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അണ്ടർ 22 വിഭാഗത്തിൽ പങ്കെടുത്ത സഹോദരി ഡിയോണ തോമസ് വെങ്കലവും കരസ്ഥമാക്കി.കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വോണ്ടോ അക്കാദമിയിൽ മാസ്റ്റർ രജീഷ് റ്റി. രാജുവിൻ്റെ ശിക്ഷണത്തിലാണ് ഈ സഹോദരിമാർ പരിശീലനം നേടുന്നത്. കട്ടപ്പന വള്ളക്കടവ് സ്വദേശികളായ തോമസ് മാത്യു - നിജി തോമസ് ദമ്പതികളുടെ മക്കളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow