ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.



