അപകടം;നെടുങ്കണ്ടം മുണ്ടിയെരുമയിൽ അമിത വേഗതയിൽ എത്തിയ കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറി
നെടുങ്കണ്ടം മുണ്ടിയെരുമയിൽ അമിത വേഗതയിൽ എത്തിയ കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറി.കോമ്പയാർ മുണ്ടിയെരുമ റൂട്ടിലാണ് അപകടം ഉണ്ടായത്.വീട്ടു മുറ്റത്തേക്ക് കാർ തലകുത്തനെയാണ് പതിച്ചത്.ആർക്കും കാര്യമായ പരിക്കില്ല.അപകട സമയം വീട്ടുമുറ്റത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

