കാട്ടുപന്നിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി സ്ത്രീക്ക് പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി സ്ത്രീക്ക് പരിക്ക്. വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് തൊഴിലാളിയായ ശെൽവി ക്കാണ് പരിക്കേറ്റത്.തോട്ടത്തിൽ തേയില നുള്ളുന്ന ജോലിക്കിടെ കാട്ടു പന്നി ശെൽവിയെ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണമുണ്ടായ ഉടൻ മറ്റ് തൊഴിലാളികൾ എസ്റ്റേറ്റ് മാനേജ്മെന്റിനെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ശെൽവിയെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നൽകേണ്ട വാക്സിൻ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇല്ലാതിരുന്നതിനാൽ ഇവരെ പിന്നീട് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.