അടിമാലി കുരിശുപാറക്ക് സമീപം നിയന്ത്രണം വിട്ട ജീപ്പ് ആറിലേക്ക് മറിഞ്ഞു
ജീപ്പ് നിയന്ത്രണം വിട്ട് ആറിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്.കല്ലാർ - മാങ്കുളം റോഡിൽ കുരിശുപാറ കല്ലാർവാലിക്ക് സമീപമായിരുന്നു അപകടം. എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ജീപ്പ് ആറിലേക്ക് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന 3 പേർ സാരമായ പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..



