കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 1980- 81 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സംഗമം മെയ് 16ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും

കട്ടപ്പന നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 1980- 81 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സംഗമം മെയ് 16ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 43 വർഷത്തിനു ശേഷമാണ് പഴയ സഹപാഠികൾ വീണ്ടും ഒത്തുചേരുന്നത്. സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഈ വർഷം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിജയം നേടിയ കുട്ടികളെയും ആദരിക്കും.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, നഗരസഭാ കൗൺസിലർ സജിമോൾ ഷാജി, കാഞ്ചിയാർ ഗ്രാമപഞ്ചായത്തംഗം ബിന്ദു മധു കുട്ടൻ, ഹെഡ്മിസ്ട്രസ് എൻ ബിന്ദു, പൂർവ്വകാല അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ടി എ രാജൻ, മാത്യു മുക്കാട്ട്, രാജശേഖരൻ, ടി ആർ രവീന്ദ്രൻ, ബൈജു വേമ്പേനി, ടോമി തോമസ് എന്നിവർ പങ്കെടുത്തു.