പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ സരിതാ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ സരിതാ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ്(എം) പ്രതിനിധി രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ആര്‍ തഹസില്‍ദാര്‍ സീമാ ജോസഫ് വരണാധികാരിയായിരുന്നു. യുഡിഎഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു .



